FOR K TET, SET, NET


1.ജ്ഞാന നിര്‍മ്മിതി വാദത്തില്‍ എന്തിനാണ് പ്രാധാന്യം നല്‍കുന്നത് ?
a. ഉദ്ദേശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് 
b. പഠിതാക്കളുടെ അറിവ് നിര്‍മ്മാണത്തിന് +
c. ബുദ്ധിക്ക്
d. പ്രബലനത്തിന്
2. വൈകാരിക മണ്ഡലത്തിലെ ഉദ്ദേശ്യങ്ങളില്‍ ഒന്നാണ് ______.
a . അറിവ്
b . ഗ്രഹണം
c . അവബോധം +
d . പ്രയോഗം
3. എന്താണോ ഒരു ശോധകംകൊണ്ട് അളക്കാന്‍ ഉദ്ദേശിക്കുന്നത്, അതു തന്നെ അളക്കാന്‍ കഴിയുന്നുവെങ്കില്‍ ആ ശോധകം  എങ്ങനെയുള്ളതാതായിരിക്കണം?
a വൈധത +
b വിശ്വാസ്യത
c വസ്തുനിഷ്ഠത
d സമഗ്രത
4. റിസോഴ്സ് യൂണിറ്റ്, ബോധന യൂണിറ്റ് എന്നിവ ഏതു രീതിയിലുള്ള പാഠൃപദ്ധതി രീതിയില്‍ ഉള്‍പ്പെടുന്നു?
a ശിശു കേന്ദ്രീകരണ രീതി
b ഏക കേന്ദ്ര രീതി
c പ്രകരണ രീതി
d ഉപപ്രകരണ രീതി +
5. ഒരു പ്രശ്നത്തെ അതിന്‍റെ സ്വാഭാവികമായ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായി പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തന രീതി
a പ്രസംഗ രീതി
b പ്രൊജക്റ്റ്‌ രീതി +
c ചര്‍ച്ചാ രീതി
d അഭ്യാസ രീതി
6. അദ്ധ്യാപകന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോഴോ കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴോ മാത്രമുണ്ടാകുന്ന ശ്രദ്ധ?
a ബാഹ്യമായ ശ്രദ്ധ
b നാമമാത്രമായ ശ്രദ്ധ
c ബോധപൂര്‍വ്വമായ ശ്രദ്ധ+
d അപഗ്രഥനപരമായ ശ്രദ്ധ
7 ഭാഷാശാസ്ത്ര നിയമങ്ങളും അര്‍ത്ഥ ചേര്‍ച്ചയും അനുസരിച്ച്  ഭാഷണത്തിനുള്ള ശബ്ദങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയ?
a സംയോജനം
b അവധാനത
c ശിക്ഷണം
d നിര്‍ധാരണം +
8 അക്ഷരത്തെറ്റ് പരിഹരിക്കാന്‍ ഏറ്റവും ഫലപ്രദമായ രീതി?
a കേട്ടെഴുത്ത്+
b മണലിലെഴുത്ത്
c ബോര്‍ഡിലെഴുത്ത്
d സ്ലേറ്റിലെഴുത്ത്
9 ഭാഷാ പാഠപുസ്തകത്തിന്‍റെ ആന്തരിക ഗുണങ്ങളില്‍ ഒന്ന് ___.
a ആകര്‍ഷകമായിരിക്കണം
b ചിത്രങ്ങള്‍ ഉണ്ടായിരിക്കണം
c ഭംഗിയും വ്യക്തതയുമുണ്ടായിരിക്കണം
d സാഹിത്യത്തിന്‍റെ നാനാരൂപങ്ങളടങ്ങിയതായിരിക്കണം +
10 ഉദ്ദേശ്യാധിഷ്ഠിത ബോധാനവുമായി ബന്ധമില്ലാത്തത്?
a ആസൂത്രണം
b ഉദ്ദേശ്യങ്ങള്‍
c പഠനാനുഭവങ്ങള്‍
d മൂല്യനിര്‍ണ്ണയം
11 സാമൂഹിക ജ്ഞാന നിര്‍മ്മിതിവാദം ആരുടെതാണ്?
a പിയാഷേ
b ബ്രുണര്‍
c വൈഗോസ്കി +
d ജോണ്‍ദ്യൂയി
12 അധ്യാപകന്‍റെ സ്ഥാനം ഏത് നൈപുണിയില്‍ ഉള്‍പ്പെടുന്നു
a പാഠം പരിചയപ്പെടുത്തല്‍
b ഉദാഹരണ സഹിതം വ്യക്തമാക്കല്‍
c വിശദീകരിക്കല്‍
d ബ്ലാക്ക്‌ ബോര്‍ഡിന്‍റെ ഉപയോഗം +
13 ഒറ്റ നോട്ടത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ ഒരു ആശയത്തെ പ്രകടിപ്പിക്കാനുപയോഗിക്കുന്ന മാധ്യമം
a പോസ്റ്ററുകള്‍ +
b കാര്‍ട്ടൂണുകള്‍
c മാതൃകകള്‍
d ഡിസ്പ്ലേ ബോര്‍ഡുകള്‍
14 ബ്ലൂ പ്രിന്റില്‍ ഉള്‍പ്പെടാത്ത ആപേക്ഷിക മൂല്യം
a ഉദ്ദേശ്യം
b സമയം +
c ഉള്ളടക്കം
d ചോദ്യമാതൃക
15 ജസ്ടാള്‍ട്ട്‌ മനശാസ്ത്ര രീതിയില്‍ നിന്നും അവലംബിച്ച ഒരു അധ്യാപക പ്രമാണം
a സമീപസ്ഥമയതില്‍ നിന്ന് വിദൂരമായത്തിലേക്ക്
b മുഴുവനായതില്‍ നിന്ന് ഭാഗങ്ങളിലേക്ക് +
c മൂര്‍ത്തമായതില്‍ നിന്ന് അമൂര്‍ത്തമായതിലേക്ക്
d അപഗ്രഥനത്തില്‍ നിന്ന് ഉല്‍ഗ്രഥനത്തിലേക്ക്
16 അഭിനയത്തിലൂടെ ഒരു പ്രശ്നം പരിഹരിക്കുന്നതിനോ ഒരു സാഹചര്യം വ്യക്തമാക്കുന്നതിനോ സാധ്യമാകുന്നത്
a അനുകരണം
b കഥാവതരണം
c പാത്രനാട്യം +
d പരാവര്‍ത്തനം
17 അദ്ധ്യാപകന്‍ ശബദങ്ങളുടെ ലിഖിതരൂപങ്ങള്‍ പ്രദര്‍ശിപ്പിച്ച് അവതരിപ്പിക്കുന്ന രീതി
a അക്ഷരാവതരണ രീതി
b വാക്യാവതരണ രീതി
c ഖണ്ടികാവതരണ രീതി
d പദാവതരണ രീതി +
18 വൈലോപ്പിള്ളിയുടെ ആത്മകഥ
a കവിയുടെ കാല്‍പ്പാടുകള്‍
b ഓര്‍മ്മയുടെ അറകള്‍
c കാവ്യലോക സ്മരണകള്‍+
d എന്നിലൂടെ
19 “അധികാരം കൊയ്യണമാദ്യം നാം , അതിനു മേലാകട്ടെ പൊന്നാര്യന്‍” ഈ വരികള്‍ ആരുടെതാണ് ?
a ഇടശ്ശേരി +
b വയലാര്‍
c അക്കിത്തം
d ചങ്ങമ്പുഴ
20 ബഷീര്‍ എഴുതിയ ഉദാത്തമായ ദുരന്ത നോവല്‍
a പാത്തുമ്മയുടെ ആട്
b ബാല്യകാല സഖി+
c പ്രേമലേഖനം
d മതിലുകള്‍
21 മൂന്നോ നാലോ ആളുകള്‍ , രണ്ടോ അതിലധികമോ സ്ഥലങ്ങളിലിരുന്ന് ആശയവിനിമയം നടത്തുന്ന ഉപാധിയാണ്
a ഇന്റര്‍നെറ്റ്‌
b ഓവര്‍ഹെഡ് പ്രൊജക്ടര്‍
c റിമോട്ട് ലോഗിന്‍
d വീഡിയോ കോണ്‍ഫറന്‍സിംഗ്
22 വ്യാകരണം പഠിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതി
a ചര്‍ച്ചാ രീതി
b ആഗമന-നിഗമന രീതി +
c സഹവര്‍ത്തിത്വപഠന രീതി
d പ്രശ്ന നിര്‍ധാരണ രീതി
23 സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി ഉപയോഗിക്കുന്ന ഭാഷാപഠന കേന്ദ്രം
a ഗ്രന്ഥ ശാല
b സ്മാരകങ്ങള്‍
c പ്രദര്‍ശനങ്ങള്‍
d ഭാഷാപരീക്ഷണ ശാല+
24 ക്രിയാ ഗവേഷണം വിദ്യാഭ്യാസത്തില്‍ ആരംഭിച്ചത്
a ബെഞ്ചമിന്‍ എസ് ബ്ലൂം
b സ്റ്റീഫന്‍ എം കോറി+
c ഡാള്‍ട്ടന്‍
d ക്രാത്തോള്‍
25 ഫ്രാന്‍സിലെ പരമോന്നത  സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പട്ടം നേടിയ മലയാള സംവിധായകന്‍
a അടൂര്‍ ഗോപാലകൃഷ്ണന്‍ +
b എം.ടി. വാസുദേവന്‍‌ നായര്‍
c ടി.വി. ചന്ദ്രന്‍
d ഹരിഹരന്‍
26. ‘പുതിയ സാഹചര്യത്തിന് അനുയോജ്യമായ അറിവുകള്‍ തിരഞ്ഞെടുക്കുന്നു’, ഈ സ്പഷ്ടീകരണം ഏത് ബോധാനോദ്ദേശ്യത്തില്‍ ഉള്‍പ്പെടുന്നു?
a അറിവ്
b ഗ്രഹണം
c പ്രയോഗം
d ആസ്വാദനം
27 കിന്‍റെര്‍ ഗാര്‍ട്ടന്‍, മോണ്ടിസോറി എന്നീ സമ്പ്രദായങ്ങള്‍ ഏത് തത്വചിന്തയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയവയാണ് ?
a ആദര്‍ശവാദം
b പ്രായോഗിക വാദം +
c യുക്തി വാദം
d പ്രകൃതി വാദം
28 സിമ്പോസിയം ഏത് രീതിയില്‍ ഉള്‍പ്പെടുന്നു?
a ചര്‍ച്ചാരീതി +
b കളിരീതി
c അഭ്യാസ രീതി
d പ്രശ്ന പരിഹരണ രീതി
29 പ്രത്യാവര്‍ത്തന ശേഷിയില്ലായ്മ ( irreversibility ) എന്നത് പിയാഷേയുടെ ഏത് വികസന ഘട്ടത്തില്‍ വിശദീകരിക്കുന്നു?
a ഇന്ദ്രിയശ്ചാലക ഘട്ടം
b മനോവ്യാപാര ഘട്ടം +
c രൂപാത്മക മനോവ്യാപാര ഘട്ടം
d ഔപചാരിക മനോവ്യാപാര ഘട്ടം
30 ദൃശ്യ - സ്ഥലപര ബുദ്ധിയുള്ളവര്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന മേഖല?
a സംഗീതജ്ഞന്‍
b കര്‍ഷകന്‍
c തത്വചിന്തകന്‍
d വാസ്തുശില്‍പ്പി +
31 പാഠാസൂത്രണത്തില്‍ പ്രതിഫലനം എന്തിനെ സൂചിപ്പിക്കുന്നു?
a വിദ്യാര്‍ഥികളെ മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന്
b അധ്യാപകന് സ്വയം വിലയിരുത്തുന്നതിന് +
c വിദ്യാര്‍ഥികളുടെ പ്രതികരണം അറിയുന്നതിന്
d അധ്യാപക-വിദ്യാര്‍ഥികളുടെ ആശയവിനിമയത്തിന്
32 കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ വായിക്കാനും ആശയങ്ങള്‍ വ്യക്തമായി ഗ്രഹിക്കാനും കഴിയുന്ന വായനാ രീതി
a മൌന വായന +
b തീവ്ര വായന
c വിശാലമായ വായന
d ശ്രാവ്യ വായന
33 രൂപകാലങ്കാരം ഏത് വിഭാഗത്തില്‍പ്പെടുന്നു ?
a അതിശയോക്തി
b സാമ്യോക്തി +
c വാസ്തവോക്തി
d ശ്ലേഷോക്തി
34 കാരൂരിന്‍റെ ഏറെ പ്രസിദ്ധമായ അധ്യാപക കഥ?
a പൂവമ്പഴം
b മരപ്പാവകള്‍
c പൊതിച്ചോറ് +
d മോതിരം
35 കേരളത്തിലെ റോബിന്‍ഹുഡ് എന്ന് വിളിക്കുന്നത് ആരെ?
a ഒതേനന്‍ +
b കുഞ്ഞാലിമരക്കാര്‍
c കൊച്ചുണ്ണി
d ചന്തു
36 വള്ളത്തോള്‍ രചിച്ച മഹാകാവ്യം ?
a നിത്യകന്യക
b ബധിര വിലാപം
c മഗ്ദലനമറിയം
d ചിത്രയോഗം +
37 ഹോര്‍ത്തുസ് മലബാറിക്സ്‌ എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യം
a മലബാര്‍ ലഹളയെകുറിച്ച്
b കേരളത്തിന്‍റെ പ്രകൃതി ഭംഗിയെ കുറിച്ച്
c സസ്യങ്ങളുടെ ഔഷധ ഗുണങ്ങളെ കുറിച്ച് +
d ഭാരത സംസ്കാരത്തെ കുറിച്ച്
38 ഗുരുവായൂര്‍ സത്യാഗ്രഹം നടന്ന വര്‍ഷം ?
a 1921
b 1931 +
c    1941
d   1951
39 ഐ ടി@ സ്കൂളിന്‍റെ ഭാഗമായി സമഗ്ര നൂതന സംരംഭം കൊണ്ടു വന്നത്?
a NCERT
b   SCERT +
c    NCTE
d   SSA
40  ഇന്ത്യയുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി?
a  കപില്‍ സിബല്‍
b  എം.എം. പള്ളം രാജു
c  സ്മൃതി ഇറാനി
d  പ്രകാശ്‌ ജാവേദ്‌കര്‍ +
41 “ശ്രമത്തിലാണ്, ഫല പ്രാപ്തിയിലല്ല സംതൃപ്തിയുളവാകുന്നത്, സമ്പൂര്‍ണ്ണ ശ്രമം സമ്പൂര്‍ണ്ണ വിജയമാകുന്നു” ആരുടെ വാക്കുകളാണിത് ?
a സ്വാമി വിവേകാനന്ദന്‍
b രവീന്ദ്രനാഥ ടാഗോര്‍
c മഹാത്മാഗാന്ധി +
d അരബിന്ദഘോഷ്
42 ജോലിയിലിരിക്കുന്ന അധ്യാപകര്‍ക്കായി നടത്തുന്ന കോഴ്സാണ് --------.
a ഇന്‍സര്‍വീസ് കോഴ്സുകള്‍ +
b വിദൂര വിദ്യാഭ്യാസം
c റിഫ്രെഷര്‍ കോഴ്സുകള്‍
d സെമിനാറുകള്‍
43 സമയം, സ്ഥലം, പരിതസ്ഥിതി എന്നിവ പരിഗണിക്കുന്നത് ഏത് പാഠ്യപദ്ധതി തത്വത്തിലാണ്
a സന്തുലന തത്വം
b വക്രീകരണ തത്വം +
c വിശ്രമ വേള തത്വം
d പക്വന തത്വം
44 നിങ്ങളെന്നെ കമ്മ്യൂണിസ്ടാക്കി ആരുടെ നാടകമാണ്?
a തോപ്പില്‍ ഭാസി+
b വി. ടി. ഭട്ടതിരിപ്പാട്
c പൊന്‍കുന്നം വര്‍ക്കി
d പി. കേശവദേവ്‌
45 കാക്കേ കാക്കേ കൂടെവിടെ എന്ന ബാല കവിത രചിച്ചതാര്?
a ആശാന്‍
b കുഞ്ഞുണ്ണി മാഷ്‌
c സുഗതകുമാരി
d ഉള്ളൂര്‍ +
46 പഞ്ചവാദ്യത്തിലെ ഉപകരണം അല്ലാത്തത് ?
a ചെണ്ട +
b ഇടക്ക
c കൊമ്പ്
d ശംഖ്
47 തുള്ളല്‍ സാഹിത്യത്തിലെ ആദ്യ കൃതി ?
a കിരാതം
b സീത സ്വയംവരം
c കല്യാണ സൌഗന്ധികം +
d ഘോഷയാത്ര
48 കുചേല വൃത്തം വഞ്ചിപ്പാട്ട് രചിച്ചത് ?
a ചെറുശ്ശേരി
b പൂന്താനം
c രാമപുരത് വാര്യര്‍ +
d ഇരയിമ്മന്‍ തമ്പി
49 പുറപ്പാട് ഏത് കലയുമായി ബന്ധപ്പെട്ടതാണ് ?
a തുള്ളല്‍
b കഥകളി
c കൂത്ത്
d തെയ്യം
50 വടക്കന്‍ പാട്ടില്‍ ഉള്‍പ്പെടാത്തത് ?
a പുത്തൂരം പാട്ട്
b റമ്പാന്‍ പാട്ട്
c തച്ചോളി പാട്ട്
d ഒറ്റപ്പാട്ട്


















Popular posts from this blog